നടൻ ടൊവിനോ തോമസിന്റേതായി ഒടുവിൽ പുറത്തിറങ്ങി സിനിമാസ്വാദകരിൽ ആവേശമുണർത്തിയ ചിത്രമാണ് ‘തല്ലുമാല’. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രം ടൊവിനോയുടെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറിയിരിക്കുകയാണ്.
നിരവധി പേരാണ് ചിത്രത്തിന് പ്രശംസയുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
തുപാത്തു എന്ന് തുടങ്ങുന്ന ഗാനം ടൊവിനോയും ശക്തിശ്രീ ഗോപാലനും വിഷ്ണു വിജയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. മറ്റ് ഗാനങ്ങളിലേത് പോലെ ടൊവിനോയുടെ ഫാസ്റ്റ് ഡാന്‍സ് നമ്പറുകളും റാപ്പും ഗാനരംഗത്ത് കാണാനാകും. ടൊവിനോയ്ക്ക് കല്യാണിക്കും പുറമേ ലുക്മാന്, സ്വാതി റെഡ്ഡി, ഓസ്റ്റിന്‍, അദ്രി ജോയ് എന്നിവരും ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക