രാത്രിയിൽ തേങ്ങാവെള്ളം കുടിക്കാൻ പാടില്ല എന്നുള്ള വിശ്വാസം കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ട്. എന്നാൽ രാത്രിയിൽ തേങ്ങാവെള്ളം കുടിക്കുന്നതിന് ചില ഗുണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.
രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് മുൻപ് തേങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യം കൂട്ടാനും പല അസുഖങ്ങളെ തടയാനും സഹായിക്കും.
ശരീരത്തിലെ ജലാംശം വർധിപ്പിക്കാൻ സഹായിക്കുന്ന നിരവധി വിറ്റാമിനുകളും ധാതുക്കളും തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.
ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് തേങ്ങാവെള്ളം വളരെയധികം ഗുണം ചെയ്യും.
വൃക്കസംബന്ധമായ പ്രശ്നങ്ങൾക്കും തേങ്ങാവെള്ളം നല്ലതാണ്.
ഉറങ്ങുന്നതിന് മുൻപ് തേങ്ങാവെള്ളം കുടിക്കുന്നത് നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ വിഷാംശവും ഇത് കുറയ്ക്കും.
മൂത്രാശയ അണുബാധ തടയാനും തേങ്ങാവെള്ളം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക