അശ്വതി നക്ഷത്രക്കാര്‍ക്ക് അടുത്തയാഴ്ച്ച തൊഴിൽരംഗത്ത് ഉയർച്ച , സ്ഥാനലബ്ധി എന്നിവയുണ്ടാകും. തൊഴിൽപരമായി സ്വദേശം വിട്ടുനിൽക്കേണ്ടി വന്നേക്കാം. ഭരണി നക്ഷത്രക്കാര്‍ക്ക് അവിചാരിത ധനലാഭം പ്രതീക്ഷിക്കാം.
വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും. സാമ്പത്തികവിഷമതകളിൽ നിന്ന് മോചനം. അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരുടെ അടുത്തയാഴ്ച്ചത്തെ സമ്പൂര്‍ണ വാരഫലം അറിയാം.
അശ്വതി
തൊഴിൽരംഗത്ത് ഉയർച്ച , സ്ഥാനലബ്ധി എന്നിവയുണ്ടാകും. തൊഴിൽപരമായി സ്വദേശം വിട്ടുനിൽക്കേണ്ടി വന്നേക്കാം. ബന്ധുക്കളിൽ നിന്നുള്ള പിന്തുണയോടെ പ്രണയ ബന്ധിതർക്ക് വിവാഹം നടത്തുവാൻ സാധിക്കും. സ്വത്ത് തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കും.
ഭരണി
അവിചാരിത ധനലാഭം പ്രതീക്ഷിക്കാം.വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും. സാമ്പത്തികവിഷമതകളിൽ നിന്ന് മോചനം. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. ഭൂമി വിൽപ്പന വഴി ധനം കൈവശം വന്നുചേരും.
കാർത്തിക
ജീവിതപങ്കാളിയുടെ രോഗാരിഷ്ടതകൾ ശമിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികവ് തെളിയിക്കുവാൻ കഴിയും. ബന്ധുക്കളുടെ വിവാഹം നടക്കുകയും അതിൽ സംബന്ധിക്കുകയും ചെയ്യും. ബിസിനസ്സിൽ സ്വപ്രയത്നത്തിൽ വിജയം. സാമ്പത്തിക നേട്ടങ്ങൾ മനസന്തോഷം നൽകും . ഉത്തരവാദിത്തങ്ങൾ വർധിച്ചു കൊണ്ടിരിക്കും.
രോഹിണി
അനാവശ്യചെലവുകൾ വർധിക്കും. ജീവിതസുഖം വർധിപ്പിക്കുവാൻ ശ്രമിക്കും. സ്വന്തം കഴിവിനാൽ കാര്യങ്ങൾ സാധിക്കും. അധികച്ചെലവ് വേണ്ടിവരും. ഗൃഹോപകരണങ്ങൾ വാങ്ങും. പിതൃസ്വത്ത് ലഭിക്കുവാനുള്ള യോഗമുണ്ട്.
മകയിരം
മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ പെട്ടെന്ന് സാധിക്കുകയില്ല. ആരോഗ്യസ്ഥിതിമോശമായിരിക്കും. മൂത്രായശ രോഗങ്ങൾ പിടിപെടാം. പണച്ചെലവധികരിക്കും. അനാവശ്യ പണച്ചെലവ് ഉണ്ടാവാം. ദൂരയാത്രകൾ വേണ്ടിവരും. അടുത്തു പെരുമാറിയിരുന്നവരുമായി ഭിന്നതയുണ്ടാവും.
തിരുവാതിര
സാമ്പത്തികമായ വിഷമതകൾ നേരിട്ട് വിഷമിക്കും. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി വിഷമതകൾ. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം. തൊഴിൽ രംഗം പുഷ്ടിപ്പെടും.വാഗ്വാദങ്ങളിൽ ഏർപ്പെടും. വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പണച്ചെലവുണ്ടാകും.
പുണർതം
രോഗശമനം കൈവരിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ. പുണ്യ സ്ഥല സന്ദർശനം നടത്തും. തൊഴിൽരംഗത്ത് പരിശ്രമത്തിനു തക്ക ഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ, വാക്കു തർക്കങ്ങൾ എന്നിവ ശമിക്കും. പണമിടപാടുകളിൽ നേട്ടം.
പൂയം
കൈയബദ്ധം മൂലം ധനനഷ്ടം നേരിടാം. വിശ്വസിച്ചു നിന്ന സുഹൃത്തുക്കളിൽ നിന്നുള്ള എതിർപ്പ് മാനസിക വിഷമം ഉണ്ടാക്കും. സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി. ബിസിനസ്സിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും .
ആയില്യം
ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ. ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി. പുതിയ കോഴ്സുകളിൽ പ്രവേശനം. വിശ്രമം കുറയും .
മകം
പൊതുസ്ഥലങ്ങളിൽ അന്യരുമായി കലഹ സാധ്യത. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. പിതാവിന് രോഗാരിഷ്ടത. അനുകൂലമായി നിന്നിരുന്നവർ എതിർക്കുന്ന അവസ്ഥയുണ്ടാകും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ. വിവാഹം ആലോചിക്കുന്നവർക്ക് അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.
പൂരം
അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടിവയ്ക്കുന്നതുത്തമം. സാമ്പത്തിക വിഷമതകൾ നേരിടുവാനിടയുണ്ട് . കഴിയുന്നതും ദീർഘ ദൂര യാത്രകൾ ഒഴിവാക്കുക. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അവിചാരിത തൊഴിൽ നഷ്ടം.
ഉത്രം
അടുത്ത ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. സർക്കാർ ജീവനക്കാർക്ക് പ്രൊമോഷൻ ലഭിക്കും. വിദ്യാർഥികൾക്ക് അനുകൂല വാരം. മത്സരപരീക്ഷകളിൽ മികച്ച വിജയം. വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം ലഭിക്കും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം.
അത്തം
ഉറ്റ സുഹൃത്തിന്റെ ഇടപെടൽ മൂലം അപകടങ്ങളിൽ നിന്നു രക്ഷ നേടും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും . പൊതുപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതി.
ചിത്തിര
ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഗൃഹനവീകരണത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും. സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയിൽ വിജയിക്കും. സൗന്ദര്യവർധക വസ്തുക്കളിൽ നിന്നുള്ള അലർജി പിടിപെടാതെ ശ്രദ്ധിക്കുക.
ചോതി
സഹോദരങ്ങളിൽ നിന്നുള്ള എതിർപ്പ് മാനസിക വിഷമമുണ്ടാക്കും. തൊഴിലിൽ ഉത്തരവാദിത്വം വർധിക്കും. പ്രണയസാഫല്യമുണ്ടാകും. തൊഴില്‍പരമായി കൂടുതൽ യാത്രകൾ വേണ്ടിവരും. സ്വന്തമായ ബിസിനസ്സിൽ നിന്ന് നേട്ടങ്ങളുണ്ടാകും. സുഹൃത്തുക്കളെ സഹായിക്കേണ്ടി വരും.
വിശാഖം
ബന്ധുക്കൾ വഴി കാര്യസാദ്ധ്യം. മനസ്സിൽ നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. ആരോഗ്യപരമായി വാരം നന്നല്ല. ഔഷധ സേവ വേണ്ടിവരും. സാമ്പത്തികബുദ്ധിമുട്ട് മൂലം മാറ്റിവെച്ച കാര്യങ്ങളിൽ പുരോഗതി ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കുവാൻ സാധിക്കും.
അനിഴം
ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. തൊഴിൽ പരമമായ മേന്മ ഉണ്ടാവാം. അലസത പിടികൂടും. സന്താനങ്ങൾക്ക് പുരോഗതി. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും. സുഹൃദ് സഹായം ലഭിക്കും. ധനപരമായ ചെലവുകൾ വർധിക്കും.
തൃക്കേട്ട
പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. വിവാഹ ആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ. ബിസിനസ്സിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും.
മൂലം
പുതിയ ഭക്ഷണ വസ്തുക്കൾ രുചിക്കുവാൻ അവസരം. അനാവശ്യവിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക . സാമ്പത്തിക വിഷമതകൾ മറികടക്കും. വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും. ആവശ്യത്തിലധികം മാനസിക സംഘർഷം. വിശ്രമം കുറയും.
പൂരാടം
യാത്രകളിൽ സന്തോഷം ലഭിക്കും. കുടുംബ സുഖ വർദ്ധന. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. ഭക്ഷണസുഖം ലഭിക്കും. പുതിയ വസ്ത്ര-ആഭരണ ലാഭം. ധനപരമായ ചെലവുകൾ വർധിക്കും. പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും. ബന്ധുക്കളിൽ നിന്ന് അകാരണമായ എതിർപ്പുണ്ടാകും.
ഉത്രാടം
അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും.
തിരുവോണം
ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും. ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.
അവിട്ടം
പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും . ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസ്സിൻറെ സന്തോഷം വർധിക്കും പണച്ചെലവധികരിക്കും . കുടുംബസമേത യാത്രകൾ നടത്തും. ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. അയൽവാസികളുടെ സഹായം ലഭിക്കും.
ചതയം
ജീവിത പങ്കാളിക്ക് നേട്ടങ്ങൾ . ആരോഗ്യപരമായ വിഷമതകൾ ശമിക്കും. തൊഴിലിൽ നല്ല മാറ്റങ്ങൾ , നേട്ടങ്ങൾ. മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും.
പൂരുരുട്ടാതി
മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവർക്ക് പരുക്കിനു സാധ്യത. വാഹനത്തിന് അറ്റകുറ്റപ്പണികൾക്ക് സാധ്യത. സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹൃതമാകും. ഏതുതരത്തിലുള്ള തടസങ്ങളും തരണം ചെയ്യുവാൻ സാധിക്കും. പെരുമാറ്റത്തിൽ കൃത്രിമത്വം കലർത്തി വിരോധം സമ്പാദിക്കും.
ഉത്രട്ടാതി
മനസ്സിനിഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും. ബന്ധുജനങ്ങളെക്കൊണ്ടുള്ള ഗുണം വർധിക്കും. വ്യവഹാരം നടത്തുന്നവർക്ക് വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളിൽ നിന്നുള്ള പിന്തുണ ലഭിക്കും. സാമ്പത്തിക സഹായത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും.
രേവതി
അടുത്ത ബന്ധുക്കളിൽ നിന്ന് എതിർപ്പ് നേരിടും. സ്വന്തമായ ബിസിനസ്സുകളിൽ നിന്ന് സാമ്പത്തിക നഷ്ടം , തവണ ദീർഘയാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. തൊഴിൽപരമായ മാറ്റം പ്രതീക്ഷിക്കാം. അന്യദേശ വാസം , പുണ്യസ്ഥല സന്ദർശനം എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക