അനശ്വര രാജൻ നായികയാകുന്ന പുതിയ സിനിമയാണ് ‘മൈക്ക്’. ഓഗസ്റ്റ് 19ന് ചിത്രം തിയറ്ററുകളില്‍ എത്തും. ‘മൈക്കി’ന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ട്രെയിലറടക്കമുള്ള രസകരമായ പ്രമോഷകള് മെറ്റീരയലുകളിലൂടെ പ്രക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ‘മൈക്ക്’.
‘ബിവെയർ ഓഫ് ഡോഗ്സ്’ സിനിമയുടെ സംവിധായകൻ വിഷ്ണുശിവപ്രസാദാണ് ‘മൈക്കും’ ഒരുക്കുന്നത്. ‘മൈക്ക്’, രചിച്ചിരിക്കുന്നത് ‘കല വിപ്ലവം പ്രണയം’ സിനിമയുടെ തിരക്കഥാകൃത്ത് ആഷിഖ് അക്ബർ അലിയാണ്.
സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം സാമൂഹിക പ്രസക്തിയുള്ള കഥയാണ് പറയുന്നത്. നവാഗതൻ രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രം സെഞ്ചുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.
രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക