ഇടവം രാശി
ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് വലിയ അവസരങ്ങൾ ലഭിച്ചേക്കാം. മികച്ച പ്രകടനം നടത്താനുള്ള സമ്മർദം നിങ്ങളിൽ ആശങ്കയുണ്ടാക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ഭാഗ്യ ചിഹ്നം – ഒരു ജെയ്ഡ് ചെടി
മിഥുനം രാശി
മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: അന്തർദേശീയ തലത്തിലുള്ള ഒരു അവസരം ലഭിക്കും. ഒരു ക്ലൈന്റ് നല്ല വാർത്ത കൊണ്ടുവന്നേക്കാം. ഏറെ നാളായി കാത്തിരുന്ന അംഗീകാരം ലഭിച്ചേക്കാം. ഭാഗ്യ ചിഹ്നം – ഒരു ഗോപുരം
കർക്കിടകം രാശി
ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് താത്പര്യം തോന്നുന്ന ഒരാളെ കണ്ടുമുട്ടാൻ സാധ്യത. നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിലപ്പെട്ട ഒരു വസ്തു നഷ്ടപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം – ഒരു തലയണ
ചിങ്ങം രാശി
ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ചില തടസങ്ങൾ നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം. നിങ്ങൾ പതിവിലും വേഗതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. മുടങ്ങിയ പേയ്മെന്റ് ലഭിക്കാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം – വരകൾ
കന്നി രാശി
ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ നീട്ടിവെച്ചിരുന്ന ഒരു കാര്യം ഇപ്പോൾ ചെയ്യുക. പ്രാധാന്യമുള്ള ചില കാര്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ ആവശ്യമായി വന്നേക്കാം, പ്രത്യേകിച്ച് കുടുംബ കാര്യങ്ങളിൽ. അടുത്ത സുഹൃത്തിൽ നിന്ന് നിങ്ങൾക്ക് ഒരു നല്ല വാർത്ത എത്തിയേക്കാം ഭാഗ്യ ചിഹ്നം – ഒരു കോഫി ഔട്ടിംഗ്
തുലാം രാശി:
സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഒരു നിക്ഷേപം ആശങ്കയ്ക്ക് കാരണമായേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ ടീം പ്രതീക്ഷകൾക്ക് മുകളിൽ പ്രവർത്തിക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ ഉപദേശം സ്വീകരിക്കണം ഭാഗ്യ ചിഹ്നം – ഒരു മുയൽ
വൃശ്ചിക രാശി
ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ജോലിയുടെ ഭാഗമായി യാത്ര ചെയ്യേണ്ടി വന്നേക്കാം. ഇന്ന് വീട്ടിൽ നിങ്ങൾക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ഒരു ഔട്ടിംഗ് നടത്തുന്നത് നന്നായിരിക്കും. ഭാഗ്യചിഹ്നം – ഒരു ഫുട്ബോൾ മത്സരം
ധനു രാശി
നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഒരു പുതിയ പരിചയക്കാരൻ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധ്യതയുണ്ട്. ഒരു ഓൺലൈൻ കോഴ്സിൽ അല്ലെങ്കിൽ ട്യൂട്ടോറിയലിൽ ചേരുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം – ഒരു സോളാർ പാനൽ
മകരം രാശി
ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളെ ശല്യം ചെയ്യുന്ന ചില ആളുകളിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിച്ചേക്കാം. ചില പരിഹാസങ്ങൾ ചുറ്റും ഉണ്ടായേക്കാം. നിങ്ങളുടെ മനസു പറയുന്നതു പോലെ പ്രവർത്തിക്കുക. ഭാഗ്യ ചിഹ്നം – ഒരു ഫ്ലവർ വേസ്
കുംഭം രാശി
ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ കഴിവ് അനുസരിച്ചുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനായി പരിശ്രമിക്കുക. ബിസിനസ് കാര്യത്തിൽ മുതിർന്നയാൾ ഒരു ഉപദേശം നൽകിയേക്കാം. ഭാഗ്യ ചിഹ്നം – ഒരു തേനീച്ച
മീനം രാശി
ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: അകലെ നിന്ന് ആരെങ്കിലും നിങ്ങളെ ആരാധിക്കുന്നുണ്ടാകാം. ഒരു പുതിയ കാഴ്ചപ്പാട് ജോലിയെ സഹായിച്ചേക്കാം. ആരുമായെങ്കിലും സഹകരിച്ചു പ്രവർത്തിക്കാനുള്ള അവസരം ഉടൻ കണ്ടെത്തിയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക