നിലവില്‍ ശ്രീലങ്കയിലാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയ്ക്കൊപ്പമുള്ള നടന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.
ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി വൈറലാവുകയാണ്. ഇത്തവണ മമ്മൂട്ടി തീന്മേശക്ക് മുന്നിലാണുള്ളത്. അദ്ദേഹത്തിനായി ഉഗ്രന്‍ ഞണ്ട് വിഭവവും ഒരുക്കിയിട്ടുണ്ട്.
ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ കുമാര്‍ സംഗക്കാരയുടെയും മഹേല ജയവര്‍ദ്ധനയുടെയും പ്രശസ്തമായ ഹോട്ടലായ മിനിസ്ട്രി ഒഫ് ക്രാബിലാണ് മമ്മൂട്ടി എത്തിയത്.ഞണ്ട് വിഭവങ്ങള്‍ക്ക് പേരുകേട്ട ഹോട്ടല്‍ ശൃംഖലയാണ് മിനിസ്ട്രി ഒഫ് ക്രാബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക