അഭിനേത്രിയും മോഡലുമാണ് അഞ്ജലി അമീര്‍. മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അഞ്ജലി സുപരിചിത ആകുന്നത്.
നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാന്സ്ജെണ്ടര് വനിത കൂടിയാണ് അഞ്ജലി.സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധനേടാറുണ്ട്.
അടുത്തിടെ ബോള്‍ഡ് ഫോട്ടോഷൂട്ടുമായി അഞ്ജലി എത്തിയിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുടെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന താരം അതിന് കൃത്യമായി മറുപടിയും കൊടുക്കാറുണ്ട്.
ഇപ്പോഴിതാ വീണ്ടും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അഞ്ജലി. ഗ്ലാമറസ് ചിത്രമാണ് അഞ്ജലി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വിമർശിക്കുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയാണ് താരം ക്യാപ്ഷനായി നൽകിയിരിക്കുന്നത്.
‘വസ്ത്രധാരണത്തില്‍ പ്രകോപിതര്‍ ആയവര്‍ക്ക് വേണ്ടി ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നു’ എന്നാണ് അഞ്ജലി അമീർ കുറിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ താരത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക