ഹരാരെ: ഒന്നാം ഏകദിനത്തിൽ ആതിഥേയരെ 10 വിക്കറ്റിനു തകർത്ത ഇന്ത്യ ഇന്നു രണ്ടാം മത്സരത്തിനിറങ്ങുന്നു.
ഉച്ചകഴിഞ്ഞു 12.45 മുതലുള്ള മത്സരം സോണി സിക്സ്, സോണി ടെൻ3 ചാനലുകളിൽ തൽസമയം കാണാം. പരീക്ഷണമെന്ന നിലയ്ക്ക് ഇന്നു ഇന്ത്യൻ ടീമിലും ബാറ്റിങ് ഓർഡറിലുമെല്ലാം ഒട്ടേറെ മാറ്റങ്ങൾക്കു സാധ്യതയുണ്ട്. ആദ്യ ഏകദിനത്തിൽ ഓപ്പണറായി ക്യാപ്റ്റൻ കെ.എൽ.
രാഹുൽ ഇറങ്ങിയേക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ശിഖർ ധവാനും ശുഭ്മൻ ഗില്ലുമാണു ബാറ്റിങ്ങിനു തുടക്കമിട്ടത്. ഇരുവരും പുറത്താകാതെനിന്നു കളി ജയിപ്പിക്കുകയും ചെയ്തു.
ആദ്യം ബാറ്റു ചെയ്യുന്നവർ കളിയുടെ തുടക്കത്തിൽ പേസ് ബോളർമാരിൽ നിന്നു കടുത്ത പരീക്ഷണമാണു നേരിടേണ്ടി വരിക. ഇത്തരമൊരു സാഹചര്യത്തിൽ ബാറ്റിങ് പ്രാക്ടീസിനായി, ടോസ് കിട്ടിയാൽ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക