തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരമാണ് നടി നമിത. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരം കൂടിയാണ് നമിത. കഴിഞ്ഞ ഏതാനും നാളുകളായി തന്റെ ഗർഭകാല വിശേഷം പങ്കുവച്ചു കൊണ്ടുള്ള നമിതയുടെ വീഡിയോകളും പോസ്റ്റുകളും ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ താൻ ഇരട്ടക്കുട്ടികളുടെ അമ്മ ആയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി. ആൺകുട്ടികൾക്കാണ് നമിത ജന്മം നൽകിയിരിക്കുന്നത്.
ഏവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയുണ്ടെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ നമിത പറയുന്നു. തന്നെ പരിപാലിച്ച ഡോക്ടർമാർക്കും താരം നന്ദി അറിയിച്ചു.
ഞങ്ങളുടെ സന്തോഷവാർത്ത നിങ്ങളുമായി പങ്കുവെക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങൾ ഇരട്ട ആൺകുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും അവർക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും നമിത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക