പൂജാമുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
1.കിഴക്കോട്ട് അഭിമുഖം
പൂജാമുറി എപ്പോഴും കിഴക്കോട്ട് അഭിമുഖമായിരിക്കണം. തെക്കോട്ട് അഭിമുഖമായി ഒരിയ്ക്കലും നമസ്കരിക്കരുത്
2. കിടപ്പു മുറിയോട് ചെര്‍ന്ന് പൂജാറൂം
ഒരിക്കലും കിടപ്പു മുറിയോട് ചേര്‍ന്ന് പൂജാറൂം ഒരുക്കുന്നത് നല്ലതല്ല. മാത്രമല്ല ചെരുപ്പ് സൂക്ഷിക്കുന്ന ഇടങ്ങളില്‍ നിന്നും മാറ്റി പൂജാറൂം നിര്‍മ്മിക്കുന്നതാണ് ഉത്തമം.
3. താന്ത്രിക വിധി അനുഷ്ഠിക്കരുത്
പൂജാമുറിയില്‍ താന്ത്രിക വിധിപ്രകാരമുള്ള വിഗ്രഹങ്ങള്‍ വെച്ച് ആരാധിയ്ക്കുന്നത് ദോഷമാണ്. ഇത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്.
4.തൂക്കുവിളക്കുകള്‍ പാടില്ല
പൂജാ മുറിയില്‍ എപ്പോഴും വിളക്ക് കത്തിച്ചു വെയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ തൂക്കുവിളക്കുകള്‍ ഒരിക്കലും കത്തിയ്ക്കുവാന്‍ പാടില്ല. നിലവിളക്ക് തെളിയിക്കുന്നതാണ് ഏറ്റവും ഉത്തമം.
5. സ്റ്റെയര്‍കേസിനടിയില്‍ പൂജാറൂം
വീട് പണിത് ബാക്കി വരുന്നസ്ഥലത്ത് പൂജാറൂം ചെയ്യാം എന്ന് വിചാരിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. അവസാനം സ്ഥലം കണ്ടെത്തുന്നതാവട്ടെ സ്റ്റെയര്കേസിനു താഴെയും. എന്നാല്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് ഇത്. സ്റ്റെയര്‍ കേസിനു താഴെ പൂജാറൂം പണിയുന്നത് ഒരിക്കലും നല്ലതല്ല.
6. പിരമിഡ് ഷേപ്പ്
എപ്പോഴും പൂജാമുറി പണിയുമ്പോള്‍ പിരമിഡ് ഷേപ്പ് ആണ് ഏറ്റവും ഉത്തമം. ഇത് പോസിറ്റീവ് എനര്‍ജി കൂടുതല്‍ പ്രവഹിക്കാന്‍ കാരണമാകും.
7. ചിത്രം വെയ്ക്കുന്നതും സൂക്ഷിച്ച്
നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിയുടേയും ഹനുമാന്‍സ്വാമിയുടേയും ചിത്രങ്ങള്‍ പൂജാമുറിയിലല്ലാതെ വീടിന്റെ മറ്റു സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ല.
8. ശ്രീചക്രം പൂജാമുറിയില്‍ വേണ്ട
പലപ്പോഴും ശ്രീചക്രം പൂജാമുറിയില്‍ സൂക്ഷിക്കുന്നവരാണ് നമ്മള്, എന്നാല്‍ ഇത്തരത്തിലുള്ളതൊന്നും പൂജാമുറിയില്‍ വേണ്ട എന്നതാണ് കാര്യം.
എന്നാല്‍ ശ്രീ ചക്രത്തിന്റെ പിരമിഡ് രൂപമായ ശ്രീ മഹാമേരു ചക്രം വെച്ചാരാധിക്കുന്നത് വളരെ ഗുണകരമാണ്.
9. മരിച്ചവരുടെ ചിത്രം
പലരുടെ വീട്ടിലും കാണപ്പെടുന്ന ഒരു പ്രവണതയാണ് ഇത്. മരിച്ച കാരണവന്മാരുടെ ചിത്രങ്ങളും പലരും പൂജാമുറിയില്‍ വെയ്ക്കുന്നു. എന്നാല്‍ ഇതും ദോഷമുണ്ടാക്കുന്നതാണ്.
10.പ്രാര്‍ത്ഥന.വടക്ക് കിഴക്ക് ദിക്കില്‍
പൂജാമുറിയില്‍ വിഗ്രഹങ്ങളും ചിത്രങ്ങളും വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക