ഇസ്ലാമബാദ്: ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ തൽസമയം സംപ്രേഷണം ചെയ്യുന്നതിനു പാക്കിസ്ഥാനിൽ വിലക്ക്. ടിവി ചാനലുകളിൽ പ്രസംഗങ്ങൾ ഇനി കാണിക്കരുതെന്നാണ് അധികൃതരുടെ നിർദേശം.
ഇസ്ലാമബാദിൽ നടന്ന റാലിയിൽ സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും ഇമ്രാൻ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണു സർക്കാർ നീക്കം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വനിതാ മജിസ്ട്രേറ്റ്, തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഷ്ട്രീയ എതിരാളികൾ എന്നിവർക്കെതിരെ കേസ് കൊടുക്കുമെന്നായിരുന്നു ഇമ്രാൻ ഖാന്റെ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക