മസ്കത്ത്: നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മലയാളി ഒമാനില്‍ മരിച്ചു.
അന്നശ്ശേരി സ്വദേശി ഫഖ്റുദ്ദീന്‍ (51) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മസ്കത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവിടെ നിന്നും വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച മരിച്ചു.
മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. 30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക