ലാല്‍ജോസിന്റെ ഏറ്റവും പുതിയ ചിത്രം സോളമന്റെ തേനീച്ചകളിൽ വിദ്യാസാഗര്‍ സംഗീത സംവിധാനം ചെയ്യ്ത വീഡിയോ ഗാനമാണ് അണിയറക്കാര്‍ പുറത്തുവിട്ടത്.
ആനന്ദമോ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. പാടിയിരിക്കുന്നത് അഭയ് ജോധ്പുര്കറും അന്വേഷയും ചേര്‍ന്നാണ്.
ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിൻസി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന് ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക