സെപ്തംബർ തുടക്കത്തോടെ എയര്‍ടെല്‍ 5ജി സേവനങ്ങൾ തുടങ്ങുമെന്ന് റിപ്പോർട്ട്. 4ജിയെക്കാൾ പത്തിരട്ടി വേഗതയായിരിക്കും 5ജിയ്ക്ക് ഉണ്ടാകുക. പക്ഷേ 5ജി സപ്പോർട്ട് ചെയ്യുന്നവയിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ.
ഇപ്പോൾ ഇറങ്ങുന്ന പല സ്മാർട്ട്ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. എന്നാൽ എല്ലാവരുടെയും ഫോണിൽ 5ജിയുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
ഒരേ പേരിലുള്ള ഫോണുകളിൽ 5ജി സേവനം സപ്പോർട്ടും ചെയ്യുന്നതും അല്ലാത്തതുമായ വേർഷൻ ഇറങ്ങുന്നുണ്ട്. ഫോണിൽ 5 ജി സപ്പോർട്ട് ചെയ്യുമോ എന്നറിയാൻ എളുപ്പമാണ്.
അതിൽ മികച്ച മാർഗം ഫോണിന്റെ സവിശേഷതകൾ ഓൺലൈനിൽ പരിശോധിക്കുക എന്നതാണ്. വിശ്വസനീയമായ ടെക്ക് വെബ്സൈറ്റുകളിലോ ഫോൺ ബ്രാൻഡിന്റെ തന്നെ വെബ്സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകൾ സംബന്ധിച്ച വിവരങ്ങൾ ഉണ്ടാവും.
ആൻഡ്രോയിഡ് ഫോൺ സെറ്റിങ്സിൽ സിം ആൻഡ് നെറ്റ്വർക്ക്സ് സൈറ്റിങ്സ് സന്ദർശിച്ചാൽ പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പ് ഓപ്ഷനിൽ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകൾ കാണാം.
ഫോണിൽ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാർഡും ഉണ്ടെങ്കിൽ മാത്രമേ ഈ ലിസ്റ്റിൽ 5ജി കാണിക്കുകയുള്ളൂ. ഇപ്പോഴത്തെ 4ജി സിമ്മുകൾ ഉപയോഗിച്ച് തന്നെ 5ജി നെറ്റ് വർക്ക് ഉപയോഗിക്കാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക