നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ വിവാഹിതനായി. മാധവി ബാലഗോപാൽ ആണ് അർജുന്റെ വധു. ഗുരുവായൂരിൽ വച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം.
ഗുരുവായൂരിൽ വച്ച് വിവാഹം നടത്തണമെന്നത് മാധവിയുടെ അച്ഛന്റെ ആഗ്രഹമായിരുന്നു. 248 വിവാഹങ്ങളായിരുന്നു ഇന്നലെ ഗുരുവായൂരിൽ വച്ച് നടന്നത്. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടന്നത്.
മൂന്നു കല്യാണ മണ്ഡപങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലുള്ളത്. തിരക്ക് കൂടിയതിനാല്‍ ഇതിന് പുറമെ രണ്ട് താത്കാലിക കല്യാണ മണ്ഡപങ്ങള്‍ കൂടി ഒരുക്കുക ആയിരുന്നു. ഇതില്‍ ഒരു മണ്ഡപത്തില്‍ വച്ചായിരുന്നു അര്‍ജുന്റെ വിവാഹം.
ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെൽദോ എന്ന സിനിമയിലൂടെയാണ് അർജുൻ ശ്രദ്ധേയനാകുന്നത്. ചിത്രത്തിൽ ജിന്റോ എന്ന കഥാപാത്രമായാണ് അർജുൻ എത്തിയത്. സാറാസ്, വൂൾഫ്, ഒരു റൊണാൾഡോ ചിത്രം എന്നിവയാണ് അർജുൻ അഭിനയിച്ച മറ്റ് സിനിമകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക