അശ്വതി
ആത്മവിശ്വാസക്കുറവിനാൽ പുതിയ കരാർ ജോലികളിൽ നിന്നു പിന്മാറും. സന്താനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കടം വാങ്ങുവാനിടവരും. പാരമ്പര്യപ്രവൃത്തികളുടെ മൂല്യം മനസ്സിലാക്കി പരിശീലനം തുടങ്ങും.
ഭരണി
പുതിയ തൊഴിലവസരങ്ങൾ വന്നുചേരും. വരവും ചെലവും തുല്യമായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും.
കാർത്തിക
ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുവാൻ നിർബന്ധിതനാകും. വരവും ചെലവും തുല്യമായിരിക്കും. ദുഷ്കീർത്തി ഒഴിവാക്കുവാൻ അധികാരസ്ഥാനം ഒഴിയും.
രോഹിണി
വരവിനെക്കാൾ ചെലവ് അനുഭവപ്പെടും. കീഴ്ജീവനക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പരീക്ഷയിൽ വിജയശതമാനം വർധിക്കും.
മകയിരം
വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ലക്ഷ്യ ബോധത്തോടെയുള്ള പുത്രന്റെ സമീപനത്തിൽ അഭിമാനം തോന്നും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
തിരുവാതിര
സന്ധിസംഭാഷണത്തിൽ വിജയിക്കും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കേണ്ടിവരും. പവിത്രമായ കാര്യങ്ങൾ തനതായ മൂല്യത്തോടുകൂടി പ്രവർത്തിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും.
പുണർതം
കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. സഹപ്രവർത്തകർ അവധിയായതിനാൽ ജോലിഭാരം വർധിക്കും. പുത്രന് ആർഭാടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
പൂയം
സ്ഥാപനത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് മറ്റൊരു ഉദ്യോഗത്തിന് ശ്രമിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം നിർവഹിക്കും. സമന്വയസമീപനം സർവകാര്യവിജയങ്ങൾക്കും വഴിയൊരുക്കും.
ആയില്യം
പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ സന്നദ്ധനാകും. പുതിയ ജീവിതശൈലി അവലംബിക്കുവാൻ തയാറാകും.
മകം
വിദേശത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. കാർഷികവിളകളിൽ നിന്നും ആദായം കുറയും. പ്രതിഭാസംഗമത്തിൽ പങ്കെടുക്കുവാനിടവരും.
പൂരം
വിതരണരംഗങ്ങളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. ആത്മവിശ്വാസവും കാര്യ നിർഹണശക്തിയും വർധിക്കും. കലാകായികമത്സരങ്ങളിൽ പ്രഥമസ്ഥാനം നിലനിർത്തും.
ഉത്രം
ഏറ്റെടുത്ത ദൗത്യം കൃത്യതയോടുകൂടി നിർവഹിക്കും. പ്രവർത്തനമേഖലകളിൽ അഭൂതപൂർവമായ വളർച്ചയുണ്ടാകും. സങ്കൽപത്തിനനുസരിച്ച് പദ്ധതികൾ സമർപ്പിച്ച് പ്രാവർത്തികമാക്കുവാൻ സാധിക്കും.
അത്തം
സുഹൃത്ത് മുഖാന്തരം ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. സംഘടനാപ്രവർത്തനങ്ങൾക്ക് സാരഥ്യസ്ഥാനം വഹിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുവാൻ നിർബന്ധിതനാകും.
ചിത്തിര
പ്രായാധിക്യമുള്ളവരുടെ വാക്കുകൾക്ക് പ്രഥമപരിഗണന നൽകും. മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കും.
ചോതി
പുത്രപൗത്രാദികളുടെ സംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും. മംഗളവേളയിൽ സജീവസാന്നിധ്യം വേണ്ടിവരും. അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും.
വിശാഖം
മികവു പ്രകടിപ്പിക്കുന്നതിനാൽ സൽകീർത്തിയും സജ്ജനപ്രീതിയും ഉണ്ടാകും. തൊഴിൽ മേഖലകളിൽ സമ്മർദമുണ്ടാകുമെങ്കിലും കുടുംബജീവിതത്തിൽ ആഹ്ലാദം സംജാതമാകും.
അനിഴം
മേലധികാരിയുടെ പ്രതിനിധിയായി ചർച്ചകൾ നയിക്കുവാനിടവരും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും.
തൃക്കേട്ട
വാഹനം മാറ്റിവാങ്ങുവാനിടവരും. ഔദ്യോഗികമായി വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ആധ്യാത്മികാത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും.
മൂലം
ഔദ്യോഗികമായ അനിശ്ചിതാവസ്ഥ തുടരുന്നതിനാൽ ആശങ്ക വർധിക്കും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. വിദേശയാത്രയ്ക്ക് സാങ്കേതികതടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം.
പൂരാടം
മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസമുണ്ടാകും.
ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും.
ഉത്രാടം
ഔദ്യോഗികമായി ചർച്ചകളും ദൂരയാത്രകളും വേണ്ടിവരും. സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് അന്യരുടെ കാര്യങ്ങൾക്ക് പരിഗണന നൽകും. നിരപരാധിത്വം തെളിയിക്കുവാൻ സാധിക്കും.
തിരുവോണം
വർഷങ്ങൾക്കുമുൻപ് വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും . വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. വ്യാപാരവ്യവസായങ്ങൾ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും.
അവിട്ടം
സങ്കൽപ്പങ്ങൾ യാഥാർഥ്യമാകും. കർമപദ്ധതികൾക്ക് സുവ്യക്തമായ ധാരണയാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. സഹപ്രവർത്തകരുടെ സഹായാഭ്യർഥന നിറവേറ്റുവാൻ തയാറാകും.
ചതയം
മാതാപിതാക്കൾക്ക് തൃപ്തിയാകും വിധത്തിൽ പ്രവർത്തിക്കുവാൻ സാധിച്ചതിൽ കൃതാർഥനാകും. ആഡംബരങ്ങൾക്കും ആർഭാടങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. സഹപാഠിയെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും.
പൂരുരുട്ടാതി
അസുഖങ്ങൾക്ക് വിദഗ്ധ പരിശോധനയ്ക്ക് തയാറാകും. പുത്രപൗത്രാദികളുടെ സംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും.
ഉത്തൃട്ടാതി
വരവും ചെലവും തുല്യമായിരിക്കും. കീഴ്വഴക്കം മാനിച്ച് പ്രവർത്തിക്കുവാൻ സന്നദ്ധനാകും. പുത്രന്റെ സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
രേവതി
സുഹൃത്തിലുളള അന്ധമായ വിശ്വാസം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സ്വന്തം നിലപാടിൽ നിന്നും വ്യതിചലിക്കാതെയുള്ള സമീപനത്താൽ അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക