മലയാള സിനിമയിൽ ഇന്ന് വരെ പരീക്ഷിക്കാത്ത സംഭവമായിരുന്നു ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ പരീക്ഷിച്ചതെന്ന് തിരക്കഥകൃത്ത് അനൂപ് മേനോൻ.റൊമന്റിക്ക് പാട്ടുംപാടി വന്ന നായിക വില്ലത്തിയായി മാറുന്നു.
മഴനീർത്തുള്ളികൾ എന്ന പാട്ട് കേൾക്കുന്ന ഒരാൾക്കും മേഘന വില്ലത്തിയാകുമെന്ന് ചിന്തിക്കാൻ പോലും പറ്റില്ല. ആദ്യം ഇങ്ങനെയൊരു കഥ പറയുമ്പോൾ തനിക്കും സംശയമുണ്ടായിരുന്നു.
എന്നാൽ സംവിധായകനായ വി.കെ.പിയും ജയസൂര്യയുമെല്ലാം സപ്പോർട്ട് നൽകിയതോടെയാണ് അങ്ങനെയൊരു പരീക്ഷണ ചിത്രം വരുന്നത്. ചിത്രത്തിൽ പ്രധാന നായികയെയാണ് വില്ലത്തിയാക്കുന്നത്. അതും ഒറ്റ ഡയലോഗിലാണ് വില്ലത്തിയാണെന്ന് തിരിച്ചറിയുന്നത്.
പ്രേക്ഷകർക്ക് ശരിക്കും ഞെട്ടലുണ്ടായ സീനായിരുന്നു അത്. പക്ഷേ അത് നൂറ് ശതമാനം വിജയം കാണുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും സിനിമയുടെ കെെമാക്സ് ഓർക്കുമ്പോൾ ഏത് നേരത്താണ് ആ പാട്ട് എഴുതിയതെന്ന് തോന്നുമെന്നും അനൂപ് തമാശ രൂപേണ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക