പാലക്കാട്: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് അധ്യാപകന് അറസ്റ്റില്‍. കൊല്ലം തട്ടാമല സ്വദേശി സനോഫറിനെയാണ് കോട്ടായി പൊലീസ് പിടികൂടിയത്.
സംശയനിവാരണത്തിനായി വൈകുന്നേരം ക്ലാസ് കഴിഞ്ഞ ശേഷം വിദ്യാര്‍ഥിനിയോട് സ്കൂളില്‍ കാത്തുനില്ക്കാന് അധ്യാപകന് ആവശ്യപ്പെട്ടു. മറ്റ് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു അതിക്രമമെന്നു പെണ്‍കുട്ടി മൊഴി നൽകി.
നിലവിളിച്ച് ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് കാര്യം പറഞ്ഞു. അധ്യാപകനോട് അതിക്രമത്തെക്കുറിച്ച് രക്ഷിതാക്കൾ ചോദിച്ചെങ്കിലും ആദ്യം നിഷേധിക്കുകയായിരുന്നു. പിന്നാലെ പൊലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക