പത്തനംതിട്ട: കുമ്പഴയിൽ റോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടറിൽനിന്നു തെറിച്ചു വീണ യുവതിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. തിരുവല്ല കുമ്പഴ സ്വദേശിയായ ആതിര(25)യ്ക്കാണ് പരുക്കേറ്റത്.
ബുധനാഴ്ച രാവിലെ പത്തു മണിയോടെ കുമ്പഴ ഭാഗത്തു നിന്നും പത്തനംതിട്ട ഭാഗത്തേയ്ക്കു വരികയായിരുന്ന ആതിര കുഴിയിൽ വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക