അഭ്യാസം കാണിക്കുന്നതിനിടെ മഹീന്ദ്ര ഥാറിൽ നിന്ന് തെറിച്ചു വീണ യുവാക്കൾക്ക് പരുക്ക്. ജാർഖണ്ഡില്‍ സ്വതന്ത്ര്യദിനത്തിലാണ് അപകടം നടന്നത്.
അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് പൊലീസ് കേസെടുത്തു.
ആറുപേരിലധികം വാഹനത്തിലുണ്ടായിരുന്നു എന്നാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്. റൂഫ് ഇല്ലാതിരുന്ന മഹീന്ദ്ര ഥാറിൽ നിന്ന് ആളുകൾ തെറിച്ചു വീഴുന്നതും വിഡിയോയിൽ കാണാം.
മദ്യലഹരിയിലായിരുന്നു യുവാക്കൾ എന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ യുവാക്കൾക്ക് ചെറിയ പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക