മുംബൈ: വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കാനൊരുങ്ങി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പഠാന്. ഇർഫാൻ പഠാൻ അഭിനയിക്കുന്ന തമിഴ് ചിത്രം ‘കോബ്ര’യുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്.
ഇതോടെ ക്രിക്കറ്റ് താരങ്ങൾ ഇർഫാൻ പഠാന് ആശംസകളറിയിച്ചു രംഗത്തെത്തി. സുരേഷ് റെയ്ന, റോബിൻ ഉത്തപ്പ, ദീപക് ഹൂഡ തുടങ്ങിയ താരങ്ങളാണ് ഇർഫാൻ പഠാന് അഭിനന്ദനം അറിയിച്ചത്. ഇർഫാൻ പഠാൻ ശരിക്കും ഒരു ഓൾറൗണ്ടറാണെന്ന് ദീപക് ഹൂഡ പ്രതികരിച്ചു.
‘‘ ട്രെയിലർ കണ്ടപ്പോൾ വര്ഷങ്ങൾക്കു മുൻപ് ഞങ്ങൾ നടത്തിയ ഒരു സംഭാഷണമാണ് ഓർമ വരുന്നത്. ജീവിതത്തിൽ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ഞാനൊരു ഓൾറൗണ്ടറാണെന്നുമാണ് ഇർഫാൻ ഭായ് അന്നു പറഞ്ഞത്.
So happy for you brother @IrfanPathan to watch you perform in #Cobra. This looks like a complete action packed film, wishing you & entire cast huge success on this. Can’t wait to watch this one 🤗 🙌 pic.twitter.com/UZiaiJMsYq
— Suresh Raina🇮🇳 (@ImRaina) August 26, 2022
നിങ്ങൾ ആ വാക്കുകളോടു നീതി പുലർത്തി. സിനിമയിലെ അരങ്ങേറ്റം കാണാൻ കാത്തിരിക്കുന്നു’’– ദീപക് ഹൂഡ ട്വിറ്ററിൽ കുറിച്ചു.
കോബ്ര വലിയ വിജയമായി മാറട്ടെയെന്ന് സുരേഷ് റെയ്നയും അറിയിച്ചു. കോബ്ര കണ്ട് വിസിൽ അടിക്കാൻ ഇനിയും കാത്തിരിക്കാൻ വയ്യെന്നായിരുന്നു റോബിൻ ഉത്തപ്പയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക