‘കുടുംബവിളക്ക്’ പരമ്പരയിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ നൂബിന് ജോണി വിവാഹിതനായി. ഡോക്ടറായ ജോസഫൈനാണ് നൂബിന്റെ വധു. നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം. ഇടുക്കി രാജാക്കാട് സ്വദേശിയായ നൂബിന്റെ വിവാഹം നടന്നതും നാട്ടില്‍ വച്ചായിരുന്നു.
പള്ളിയിലെ മിന്നുകെട്ട് ചടങ്ങിന്റെ ചിത്രങ്ങളും റിസപ്ഷന് ചിത്രങ്ങളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. വൈറ്റ് വെഡ്ഡിംഗ് ഗൗണില്‍ മനോഹരിയായി ജോസഫൈനും, സില്‍ക്കി മെറൂണ്‍ കോട്ടും സ്യൂട്ടുമണിഞ്ഞാണ് നൂബിനും റിസപ്ഷന് വേദിയിലേക്കെത്തിയത്.
ആരാധകരും സഹതാരങ്ങളുമായി നിരവധിയാളുകളാണ് നൂബിന് വിവാഹമംഗള ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പരമ്പരയില്‍ നൂബിന്റെ ഭാര്യയായെത്തുന്ന രേഷ്മയെ റിസപ്ഷന് വീഡിയോയില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക