ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിനായി യുഎഇയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ മലയാളി ക്രിക്കറ്റ് ആരാധകരോടു സംസാരിക്കുന്ന വിഡിയോ പുറത്ത്.
മൈതാനത്തു പരിശീലനത്തിനിടെയാണ് രോഹിത് മലയാളി ക്രിക്കറ്റ് ആരാധകരോടു സംസാരിക്കുന്നത്. ഇന്ത്യൻ താരങ്ങളുടെ പരിശീലനം കാണാനെത്തിയ ആളോട് ‘ആർ യു ചേട്ടാ?’ എന്നാണു രോഹിത് ശർമ ചോദിക്കുന്നത്.
Rohit Sharma saying "Are you Cheta "" and Sanju Baba chants pic.twitter.com/o98Z0irzAL
— Mohit (@Mohittweets13) August 27, 2022
ഇതോടെ സഞ്ജു ബാബ, സഞ്ജു ബാബ എന്നായി ആരാധകരുടെ മറുപടി. ‘സഞ്ജു ബാബ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്, നിങ്ങൾക്കറിയാമോ? എന്നും രോഹിത് ശർമ ആരാധകനോടു ചോദിക്കുന്നു. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാന്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണു സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക