പ്രമേഹരോഗികൾ ചിട്ടയായ ഭക്ഷണക്രമം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. നട്സുകൾ പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണങ്ങളാണ്.
വാൾനട്ട് കഴിക്കുന്നത് ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2013-ൽ ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും വാൾനട്ട് സഹായിക്കുന്നു. ഇവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.
വാൾനട്ടിന്റെ ഗ്ലൈസെമിക് സൂചികയും വളരെ കുറവാണ്. കുതിർത്ത വാൾനട്ട് ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ പ്രമേഹരോഗികൾക്ക് ഇത് നല്ലതാണ്. ഇത് ഷുഗർ പെട്ടെന്ന് കൂടാനുള്ള സാധ്യതയും കുറയ്ക്കും. വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യമേകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക