ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രയാസം കൂടാതെതന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് കഞ്ഞിവെള്ളം.
ആരോഗ്യമുള്ള ചര്‍മത്തിനും തലമുടിക്കുമെല്ലാം കഞ്ഞിവെള്ളം നല്ലതുതന്നെ. അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കും.
ഊര്‍ജ്ജദായകം
ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. വര്‍ക്ക്ഔട്ടിന് മുന്‍പ് കുടിക്കാന്‍ സാധിക്കുന്ന മികച്ച ഒരു പാനീയമാണിത്. ഇത് നിങ്ങളുടെ ഊര്‍ജ്ജനില ഉയര്‍ത്തും.
ജലാംശം നിലനിര്‍ത്തും
ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുബോള് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് വളരെ പ്രധാനമാണ്. കഞ്ഞിവെള്ളം ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
ദഹനത്തിന് സഹായം
ഭാരം കുറയ്ക്കാന്‍ ഭക്ഷണം ശരിയായി ദഹിക്കുക എന്നതും പ്രധാനമാണ്. കഞ്ഞിവെള്ളം ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പ്രമേഹ രോഗികള്‍ക്ക് കഞ്ഞിവെള്ളം കുടിക്കാമോ?
പാടില്ല എന്നതാണുത്തരം. കഞ്ഞിവെള്ളത്തില്‍ സ്റ്റാര്ച് ധാരാളം ഉണ്ട്. അതായത് അന്നജവും ഷുഗറും ആണ് ഇതിലൂടെ ശരീരത്തില്‍ എത്തുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. പ്രമേഹരോഗികള്‍ക്ക് ചോറും അത്ര ആരോഗ്യകരമായ ഭക്ഷണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക