XUV400 ഓൾ-ഇലക്ട്രിക് എസ്യുവി 2022 സെപ്റ്റംബർ 8-ന് അവതരിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര .2023-24 സാമ്പത്തിക വർഷത്തിൽ ലോഞ്ച് ചെയ്യുന്ന അഞ്ച് ഡോർ ഥാറും അടുത്ത തലമുറ മഹീന്ദ്ര ബൊലേറോയും മഹീന്ദ്ര വികസിപ്പിക്കുന്നുണ്ട്.
രണ്ട് എസ്യുവികളും പുതിയ സ്കോർപിയോ എൻ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പഴയ ചേസിസിനെ അപേക്ഷിച്ച് കൂടുതൽ സ്ഥിരതയുള്ളതും സുരക്ഷിതവുമായ പുതിയ സ്കോർപിയോയുടെ ലാഡർ-ഓൺ-ഫ്രെയിം ഷാസിയിലാണ് പുതിയ ബൊലേറോ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
നിലവിലെ മോഡൽ രാജ്യത്തെ ഗ്രാമീണ, അർദ്ധ ഗ്രാമീണ മേഖലകളിൽ വളരെ ജനപ്രിയമാണ്. പരുക്കൻ രൂപകല്പനയും പ്രായോഗിക ക്യാബിനും തന്നെയാണ് ഇതിന്റെ വൻ വിജയത്തിന് പിന്നിലെ പ്രധാന കാരണം. വിൽപ്പനയിലുള്ള ഏറ്റവും പഴയ മോഡലുകളില്‍ ഒന്നാണെങ്കിലും, ആഭ്യന്തര വാഹന നിർമ്മാതാക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്യുവികളിൽ ഒന്നാണിത്.
പുതിയ സെവൻ-സ്ലോട്ട് ഗ്രിൽ, പുതിയ ട്വിൻ-പീക്ക് ലോഗോ, പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്ലാമ്പുകൾ എന്നിവ പോലുള്ള ആധുനിക സ്റ്റൈലിംഗ് ഘടകങ്ങൾ ഉപയോഗിച്ച് എസ്യുവി യഥാർത്ഥ ഡിസൈൻ നിലനിർത്തും. എസ്യുവിയുടെ സ്റ്റൈലിംഗ് ഘടകങ്ങൾ പുതിയ സ്കോർപിയോ എന്നിലും പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക