ഓണക്കാലം എന്നും മലയാളികൾക്ക് ആഘോഷത്തിന്റെ വേളയാണ്. ഓണം എന്ന് കേട്ടാൽതന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്നത് ഓണസദ്യയും ഓണപ്പൂക്കളവുമാണ്. ഓണപ്പൂക്കളത്തിന് ചില പ്രത്യേകതകൾ ഉണ്ട്. ഓണം പൂര്‍ണമാകണമെങ്കില്‍ പൂക്കളത്തില്നിര്ബന്ധമായും ഉണ്ടായിരിക്കേണ്ട പൂക്കള്‍ ഏതൊക്കെയെന്ന് നോക്കാം. നിര്ബന്ധമായുംപൂക്കളത്തില് ഉണ്ടാവുന്ന ചില പൂക്കളുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. അത്തപ്പൂക്കളത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട പൂക്കള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
തുളസി
തുളസിയാണ് ഓണപ്പൂക്കളത്തില് ആദ്യം സ്ഥാനം പിടിക്കേണ്ട പൂവ്. പൂജക്കും പൂക്കളത്തിനുംഒരുപോലെ ഉപയോഗിക്കാവുന്ന പൂവാണ് തുളസി. അതുകൊണ്ട് തന്നെ നിങ്ങളുടെപൂക്കളത്തില് നിര്‍ബന്ധമായും തുളസി വേണ്ടതാണ്. ഒരിക്കലും പൂക്കളത്തില്‍ ഒഴിവാക്കാന്ആവാത്ത പൂവാണ് തുളസി എന്നതാണ് സത്യം. പൂക്കളം തീര്‍ക്കുമ്പോള്‍ തുളസി ഒരിക്കലുംഅവഗണിക്കരുത്.
തുമ്പ
തുമ്പ വളരെ പ്രധാനപ്പെട്ടതാണ്. പൂക്കളത്തില്‍ ഈ ചെറിയ പൂക്കള്‍ പൂക്കളംഉണ്ടാക്കുന്നതിന് പ്രിയപ്പെട്ടതാണ്. മഹാബലി തമ്പുരാന് വളരെയധികം പ്രധാനപ്പട്ടെ പൂവാണ്തുമ്പ. നാട്ടിന് പുറത്ത് നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പൂവാണ് തുമ്പ. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷ നല്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
ചെത്തി
ചെത്തിപ്പൂക്കള്‍ പൂക്കളത്തിന്റെ ദൃശ്യചാരുതക്ക് മികച്ചതാണ്. ചുവന്ന നിറത്തിലുള്ളപൂക്കളാണ് ചെത്തിയുടേത്. നമ്മുടെ നാട്ടിന് പുറത്തെ സ്ഥിരസാന്നിധ്യമാണ് തെച്ചിപ്പൂക്കള്‍. ഇത് എളുപ്പത്തില്‍ കിട്ടുന്ന ഒന്നാവുന്നത് കൊണ്ട് തന്നെ ഇതിനെ ആവശ്യക്കാരുംകൂടുതലായിരിക്കും.
ചെമ്പരത്തി
ചെമ്പരത്തി പൂക്കളത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്തതാണ്. ഇത് ഓണപ്പൂക്കളത്തെവര്ണാഭമാക്കുന്നു. അത്തപ്പൂക്കളത്തില്‍ നിന്ന് ഒരിക്കലും ചെമ്പരത്തി ഒഴിവാക്കരുത്എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ശംഖുപുഷ്പം
ശംഖുപുഷ്പത്തിനും അത്തപ്പൂക്കളത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട് എന്നാണ്വിശ്വാസം. ശംഖുപുഷ്പം ബട്ടര്‍ഫ്ലൈ പീസ് എന്നും അറിയപ്പെടുന്നു, നീലയും വെള്ളയുംനിറഞ്ഞ ഈ പുഷ്പത്തിന് ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. ആരോഗ്യത്തിന്മാത്രമല്ല പൂക്കളത്തിന് സൗന്ദര്യം കൂട്ടാനും ശംഖുപുഷ്പം മികച്ചതാണ്. ഇത് ഐശ്വര്യംവര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
മന്ദാരം
നമ്മുടെ നാട്ടിന് പുറങ്ങളില്‍ കാണപ്പെടുന്ന ഒരു പുഷ്പമാണ് മന്ദാരം. വെളുത്തനിറത്തിലുള്ള ഈ പുഷ്പം നമ്മുടെ ജീവിതത്തില്‍ പോസിറ്റീവിറ്റി നിറക്കും എന്നാണ്പറയുന്നത്. മന്ദാരം പൂക്കളത്തില്‍ നിര്‍ബന്ധമായും വേണ്ട പുഷ്പങ്ങളില്‍ ഒന്നാണ്. പൂക്കളത്തില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്നതാണ് എന്തുകൊണ്ടും മന്ദാര പുഷ്പങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക