വാഹനപ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര. പുത്തൻ സ്കോർപിയോ-എൻ ഡെലിവറിയാണ് കമ്പനി ആരംഭിക്കാനിരിക്കുന്നത്. 2022 സെപ്റ്റംബർ 26 മുതൽ ഡെലിവറി ആരംഭിക്കുമെന്നാണ് വിവരം. ആദ്യ ബാച്ചിന്റെ ഡെലിവറിയായിരിക്കും അടുത്തമാസം ആരംഭിക്കുന്നത്.
11.99 ലക്ഷം മുതൽ 23.9 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര സ്കോർപിയോ എന്നിന്റെ എക്സ് ഷോറൂം വില വരുന്നത്. ആദ്യ ബാച്ചിന്റെ ഡെലിവറി എത്തുമ്പോൾ ഏതാണ്ട് 25,000 ബുക്കിങ്ങുകൾ അടങ്ങുന്ന 2022 മഹീന്ദ്ര സ്കോർപിയോ എൻ ഉപഭോക്താക്കളുടെ ഡെലിവറിയാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഓണം ബമ്പറിന് റെക്കോർഡ് വിൽപ്പന
ആദ്യ 10 ദിവസത്തിനുള്ളിൽ 7,000 യൂണിറ്റുകൾ വിതരണം ചെയ്യുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഏതാണ്ട് നാലുമാസത്തെ ഇടവേളയിലാണ് ആദ്യ ഓർഡറുകൾ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക