വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന സെപ്റ്റംബർ ഒന്ന്, 13, 28 തീയതികളിൽ നടക്കും. കണ്ണവം റേഞ്ച് 1958, 1959 തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ച ഗുണനിലവാരമുള്ള വിവിധ ക്ലാസിൽപെട്ട തേക്ക് തടികളും മരുത്, കരിമരുത്, മഹാഗണി, പൂവ്വം, ചടച്ചി, ആഞ്ഞിലി, കുന്നിവാക, ഇരൂൾ എന്നീ തടികളും വിൽപനക്ക് ഒരുക്കിയിട്ടുണ്ട്.
ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.mstcecommerce.com വഴി രജിസ്റ്റർ ചെയ്യാം. കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിലും രജിസ്ട്രേഷൻ നടത്താം. താൽപര്യമുള്ളവർ പാൻകാർഡ്, ദേശസാൽകൃത ബാങ്ക് പാസ്ബുക്ക്, ആധാർ/തിരിച്ചറിയൽ കാർഡ്, ഇ മെയിൽ വിലാസം, കച്ചവടക്കാർ ജി എസ് ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഗവ. ടിമ്പർ ഡിപ്പോയിൽ ഹാജരാകണം. ഫോൺ: 0490 2302080.
പ്രതികരിക്കാൻ ഇവിടെ എഴുതുക