എയര്‍ ഹോസ്റ്റസ് തന്റെ കുഞ്ഞുമകനെ വിമാനത്തിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയില്‍ വൈറലാകുന്നു.എമിറേറ്റ്സിലെ എയര്‍ ഹോസ്റ്റസ് ആണ് സ്വന്തം മകനെ വിമാനത്തിലേക്ക് സ്വീകരിക്കുന്നത്.
ഫ്ലൈഗേള് ട്രൈഗേള് എന്ന പേജ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്. എമിറേറ്റ്സ് വിമാനത്തില്‍ ഒരു കാബിന് ക്രൂ അംഗത്തിന് ബോര്‍ഡിംഗ് പാസ് നല്കുന്ന ഒരു സുന്ദരനായ കൊച്ചുകുട്ടിയുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. കാബിന് ക്രൂ ആകട്ടെ കുട്ടിയുടെ അമ്മയും.
“ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വി.ഐ.പി ബോര്‍ഡിംഗില്‍” -പോസ്റ്റിന്റെ അടിക്കുറിപ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക