ചതുരംഗ പലകയിലെ നീക്കങ്ങളും തന്ത്രങ്ങളും ശാസ്ത്രീയമായി പഠിപ്പിക്കുന്ന ‘കാലാൾപ്പട’ പദ്ധതിയുമായി ചൊക്ലി ഗ്രാമ പഞ്ചായത്ത്. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ചെസ് അവബോധം സൃഷ്ടിക്കുകയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ എൽ പി, യു പി സ്കൂളുകളിലെ 60 കുട്ടികൾക്കാണ് ‘കാലാൾപ്പട’ എന്ന പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ ചെസിന്റെ ബാലപാഠങ്ങൾ പകർന്ന് നൽകുക. തുടർന്ന് വിദഗ്ധ പരിശീലനം നൽകും.
ഇതിനായി സ്കൂളിലെ പ്രധാന അധ്യാപകരിൽ നിന്ന് താൽപര്യമുള്ള വിദ്യാർഥികളുടെ പേര് ശേഖരിച്ചു. ആഴ്ചയിൽ രണ്ടു ദിവസമാണ് പരിശീലനം. ആറുമാസത്തെ ക്യാമ്പാണ് നടത്തുക. ഇതുമായി ബന്ധപ്പെട്ട ആദ്യയോഗം കഴിഞ്ഞ ദിവസം ചേർന്നു. കുട്ടികളിൽ ദിശാബോധമുണ്ടാക്കാനാണ് വേറിട്ട പദ്ധതി നടപ്പാക്കുന്നതെന്നും പരിശീലനം ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക