ഭാര്യയും നടിയുമായ ദേവിക നമ്പ്യാര്‍ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് സംഗീത സംവിധായകൻ വിജയ് മാധവ്. യുട്യൂബ് വീഡിയോയിലൂടെയാണ് താരദമ്പതികൾ സന്തോഷം പങ്കുവച്ചത്. കുറച്ചു നാളായി വ്ലോഗ് ചെയ്യാത്തതിന് കാരണം ഇതാണെന്നും വിജയ് പറയുന്നു.
സഞ്ചരിക്കുന്ന കാറിൽ ഇരുന്നുകൊണ്ടാണ് താരദമ്പതികളുടെ പുതിയ വീഡിയോ. ഗർഭത്തിന്റെ ആദ്യ മൂന്ന് മാസക്കാലം ചിലയാളുകൾക്ക് ബുദ്ധിമുട്ടായിരിക്കും.
ഛർദിയും ക്ഷീണവുമൊക്കെയുണ്ട്. ഒന്നര മാസമായി റെസ്റ്റാണ്. മൊബൈലോ സമൂഹമാധ്യമങ്ങളോ ഉപയോഗിക്കുന്നില്ല. ചില ഷോകള്‍ വേണ്ട എന്ന് വച്ചുവെന്നും ഇതൊക്കെ കൊണ്ടാണ് വ്ലോഗ് ചെയ്യാത്തതെന്നും താരദമ്പതികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക