കയ്യൂർ ഗവ. ഐ ടി ഐ യിൽ ഈ വർഷത്തെ എൻ സി വി ടി മെട്രിക്ക്/നോൺ മെട്രിക്ക് ട്രേഡുകളിലേക്കുള്ള പ്രവേശന കൗൺസലിങ് സെപ്റ്റംബർ രണ്ട് വെള്ളി രാവിലെ ഒമ്പത് മണിക്ക് നടത്തും. ജനറൽ/ഒ ബി എച്ച്/മുസ്ലിം/ഈഴവ/എസ് ടി – 205 മാർക്ക് വരെയുള്ളവരും എസ് സി -180 മാർക്ക് വരെയും ഒ ബി എക്സ്/എൽ സി/ഇ ഡബ്ല്യു എസ് – മുഴുവൻ അപേക്ഷകരും ടി സി ഒഴികെയുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹാജരാകണം.
പ്രവേശനം ഉറപ്പ് വരുത്തിയതിന് ശേഷം ടി സി ഹാജരാക്കിയാൽ മതി. റാങ്ക് ലിസ്റ്റ് www.itiadmissions.kerala.gov.in ൽ ലഭിക്കും. അർഹരായ മുഴുവൻ പേർക്കും എസ് എം എസ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഫോൺ: 0467 2230980, 9495795286.
പ്രതികരിക്കാൻ ഇവിടെ എഴുതുക