മലയാളികളുടെ പ്രിയതാരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി എത്തി സിനിമാ മേഖലയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ നടി ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് .
സമൂഹമാധ്യമങ്ങളിൽ സജീവമായ ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
നടിയും അവതാരകയുമായ ആര്യ സമ്മാനമായി നൽകിയ സാരിയാണ് ഭാവന ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. നീല പട്ടുസാരിയിൽ മനോഹരിയായി താരത്തെ കാണാനാകും. സാരി സമ്മാനിച്ചതിന് ആര്യയ്ക്ക് ഭാവന നന്ദിയും അറിയിച്ചിട്ടുണ്ട്.
ശബരിനാഥിന്റെ സ്റ്റൈലിങ്ങിൽ തിളങ്ങിയ ഭാവനയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അക്ഷയ് കുമാറാണ്. അതിസുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക