പലരുടെയും ചർമ്മ പ്രശ്നങ്ങളിൽ ചിലതാണ്, മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ്,, വൈറ്റ് ഹൈഡ്സ് തുടങ്ങിയവയൊക്കെ.
മുഖത്ത് കാണപ്പെടുന്ന കറുത്ത പാടുകളും, ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് തുടങ്ങിയ പ്രശ്നങ്ങളുമാണ്. പലപ്പോഴും ഇവയ്ക്കു പരിഹാരം തേടി എല്ലാവരും ചെന്നെത്തുന്നത് ബ്യൂട്ടി പാർലറുകളിലും മറ്റുമാണ്.
ചര്‍മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതും മെലാനിന്‍ ഉല്പാദനം ചര്‍മത്തില്‍ അധികമാകുന്നതുമെല്ലാം തന്നെ ഈ പ്രശ്നത്തിന് കാരണമാകുന്നു.
കൂടുതല്‍ സെബം ചര്‍മ്മ കോശങ്ങളില്‍ ഉണ്ടാവുന്നതിന്റെ ഫലമായാണ് ബ്ലാക്ക്ഹെഡ്സ് ആയി രൂപപ്പെടുന്നത്. കൂട്ടത്തോട്ടെ കാണുന്ന ഈ കുത്തുകള്‍ സൂര്യ പ്രകാശമേറ്റാല്‍ പെട്ടെന്നു തന്നെ അധികമാകും.
മുഖത്ത് ഒരിടത്ത് അടിഞ്ഞു കൂടി ആ ഭാഗത്ത് നിറ വ്യത്യാസമുണ്ടാക്കുന്ന പ്രശ്നമാണിത്. ബ്ലാക്ഹെഡ്സ് വരാതിരിയ്ക്കാൻ മുഖം വൃത്തിയായി സൂക്ഷിയ്ക്കുകയെന്നത് പ്രധാനമാണ്.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള ഒരു ടേബിൾ സ്പൂൺ ചെറു നാരങ്ങാ നീരും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. മുഖം ചെറു ചൂട് വെള്ളത്തിൽ നന്നായി കഴുകി ഉണങ്ങിയ ടവൽ കൊണ്ട് വൃത്തിയാക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളിൽ തേച്ചുപിടിപ്പിക്കുക. ആദ്യത്തെ ലെയർ ഉണങ്ങിയതിനു ശേഷം അടുത്ത ലെയർ പ്രയോഗിക്കാം. 15 മിനിട്ട് കഴിഞ്ഞുനന്നായി കഴുകിക്കളയുക. അതല്ലെങ്കിൽ മാസ്ക് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളിൽ പുരട്ടുക. അതിനുശേഷം പേപ്പർ സ്ട്രിപ്പ് കൊണ്ട് കവർ ചെയ്യുക.ശേഷം അടുത്ത മാസ്ക് ലെയർ ഉണ്ടാക്കാം. അരമണിക്കൂറിനുശേഷം സ്ട്രിപ്പ് എടുത്തു മാറ്റാവുന്നതാണ്.
ചെറു നാരങ്ങ
ചെറു നാരങ്ങ മുഖത്തെ എണ്ണമയം കളഞ്ഞു ചർമ്മ സുഷിരങ്ങൾ തുറന്നു ചർമ്മത്തെ വൃത്തിയുള്ളതും മൃദുവുള്ളതും തിളക്കമാർന്നതും ആക്കുന്നു. ചെറുനാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. തേനിൽ അടങ്ങിയ ആന്റി ബാക്റ്റീരിയൽ ഘടകങ്ങളും ബ്ലാക്ക് ഹെഡ്സ് വരുന്നത് തടയുന്നു. ഒരു ടേബിൾ സ്പൂൺ ചെറു നാരങ്ങ നീരും അര ടേബിൾ സ്പൂൺ തേനും മിക്സ് ചെയ്തു ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലത്തു തേച്ചു പിടിപ്പിക്കുക.15 മിനിട്ടിനു ശേഷം ചെറു ചൂട് വെള്ളം കൊണ്ട് കഴുകുക. ആഴ്ചയിൽ മൂന്ന് നാലു പ്രാവശ്യം ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക