മലയാളി സിനിമാപ്രേമികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സിബി മലയില്‍. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി അദ്ദേഹം സിനിമകളൊന്നും സംവിധാനം ചെയ്തിരുന്നില്ല.
ഈ വലിയ ഇടവേളയ്ക്കു ശേഷം സിബി മലയിലിന്റേതായി പുറത്തത്തുന്ന ചിത്രമാണ് കൊത്ത്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇമോഷണല്‍ ഡ്രാമയാണ് ചിത്രം. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വരുമ്പോള്‍ സിബി മലയില്‍ പ്രേക്ഷകരെ നിരാശരാക്കിലെന്ന തോന്നലുളവാക്കുന്നുണ്ട് ട്രെയ്ലര്.
ആസിഫ് അലി, റോഷന് മാത്യു എന്നിവരുടെ പ്രകടന മികവിനെക്കുറിച്ചും ട്രെയ്ലര് പ്രതീക്ഷയുണര്‍ത്തുന്നു. നിഖില വിമല്‍ ആണ് നായിക.
ഹേമന്ദ് കുമാര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ്. അയ്യപ്പനും കോശിയും, നായാട്ട് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക