ടൊറന്റോ: സ്കൈ ഡൈവിങ്ങിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ടിക്ടോക് താരവും മോഡലുമായ യുവതി മരിച്ചു.
സമൂഹമാധ്യമങ്ങളില്‍ ആയിരക്കണക്കിനു ആരാധകരുള്ള താന്യാ പര്‍ദാസി (21) ആണ് മരിച്ചത്. കാനഡയിലെ ഒന്റാറിയോയിൽ കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. പാരച്യൂട്ട് തുറക്കാന്‍ വൈകിയതാണ് അപകടകാരണം.
ടൊറന്റോ സര്‍വകലാശാലയില്‍ തത്വശാസ്ത്ര വിദ്യാർഥിയായിരുന്നു താന്യാ. ഒരാഴ്ചത്തെ പരിശീലനത്തിനുശേഷം ഒറ്റയ്ക്കുള്ള ആദ്യ സ്കൈ ഡൈവിങ്ങിനിടെയാണ് അപകടം സംഭവിച്ചത്.
ഡൈവിങ്ങിനിടെ, പ്രധാന പാരച്യൂട്ട് ഉയരം കുറഞ്ഞ പ്രദേശത്തുവച്ച് തുറക്കാനായില്ല. സാങ്കേതിക തകരാര്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പാരച്യൂട്ട് തുറക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമല്ലെന്നും ടൊറന്റോയിലെ സ്കൈ ഡൈവ് കമ്യൂണിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക