വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ സ്ഥാനമാണുള്ളത്. ഓരോ വ്യക്തിയുടെ ജീവിതത്തിന് ഓരോ രാശിയാണുള്ളത്. ഓരോ രാശിയുടെയും ഭാവി നിശ്ചയിക്കുന്നത് ഓരോ ഗ്രഹങ്ങളാണെന്നാണ് വിശ്വാസം. മേടം മുതല്‍ മീനം വരെ ഇന്നത്തെ നക്ഷത്രഫലം അറിയാം
മേടം
(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.
ഇടവം
(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, നഷ്ടം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു.
മിഥുനം
(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം.
കർക്കടകം
(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
ചിങ്ങം
(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ഉദരവൈഷമ്യം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ വാക്കുപാലിക്കാതിരിക്കാം. ആരോഗ്യം ശ്രദ്ധിക്കുക.
കന്നി
(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. പ്രതീക്ഷകൾ തെറ്റാൻ സാധ്യത കാണുന്നു.
തുലാം
(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.
വൃശ്ചികം
(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, അപകടഭീതി, യാത്രാതടസ്സം ഇവ കാണുന്നു. വാഗ്വാദങ്ങളിൽ പങ്കെടുക്കരുത്. ശരീരക്ഷതം ഉണ്ടാകാതെ സൂക്ഷിക്കുക.
ധനു
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം.
മകരം
(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, സ്വസഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
കുംഭം
(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, ധനയോഗം, ആരോഗ്യം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
മീനം
(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കാര്യവിജയം, ധനയോഗം, മത്സരവിജയം, പരീക്ഷാ വിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഉല്ലാസയാത്രകൾക്കു സാധ്യത കാണുന്നു. പുതിയ സ്ഥാനങ്ങൾ ലഭിക്കാം. ആഗ്രഹങ്ങൾ നടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക