ഫോണുകളുടെ ചാര്‍ജര്‍ ഒഴിവാക്കാൻ ഒപ്പോയും ഒരുങ്ങുന്നു. അടുത്ത വർഷം ഈ തീരുമാനം നടപ്പിലാക്കിയേക്കും. കമ്പനി നിലവില്‍ സൂപ്പർവൂക് ചാർജറുകൾ ബോക്സിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
ഇ-മാലിന്യം കുറയ്ക്കുന്നതിനുള്ള ഒരു മാർഗമായി ആയിരിക്കും ഈ തീരുമാനം നടത്തുക എന്നാണ് സൂചന.
ഓപ്പോ റെനോ 8 സീരീസിന്റെ യൂറോപ്യൻ ലോഞ്ച് ഇവന്റിനിടെ ഓപ്പോയിലെ ഓവർസീസ് സെയിൽസ് ആൻഡ് സർവീസസ് പ്രസിഡന്റ് ബില്ലി ഷാങാണ് ഓപ്പോയുടെ വരാനിരിക്കുന്ന പല ഉൽപ്പന്നങ്ങളുടെയും ബോക്സിനുള്ളിൽ ചാർജിംഗ് അഡാപ്റ്റർ ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. ‘ അടുത്ത 12 മാസത്തിനുള്ളിൽ തീരുമാനം നടപ്പാക്കുമെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക