പോക്സോ കേസിൽ വിധി കേട്ട ഉടൻ തന്നെ പ്രതി മുങ്ങി. പട്ടാമ്പി കോടതിയിലാണ് സംഭവം നടന്നത്. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് (39) രക്ഷപ്പെട്ടത്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
ഡിടിപിസി പൂക്കള മത്സരം: റീ സർവേ ഓഫീസിന് ഒന്നാം സ്ഥാനം
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച കേസിൽ പട്ടാമ്പി പോക്സോ അതിവേഗ കോടതി ഹരിദാസന് 10 വര്‍ഷം തടവും, ഒരു ലക്ഷം രൂപ പിഴയും ചുമത്തി ശിക്ഷിച്ചിരുന്നു. എന്നാല്‍ ശിക്ഷാവിധി കേട്ട ശേഷം പ്രതി കോടതിയില്‍ നിന്നും മുങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്.
കണ്ടങ്കാളി ഷേണായ് സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ ലാബ് സമുച്ചയം ഉദ്ഘാടനം ചെയ്തു
2021-ലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ചാലിശ്ശേരി പോലീസ് അന്വേഷിച്ച ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് പ്രതി ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. വിധി കേള്‍ക്കാനായാണ് പ്രതി കോടതിയില്‍ എത്തിയത്. അനുകൂലമാവുമെന്ന് കരുതിയ വിധി തിരിച്ചടിയായതോടെ പ്രതി മുങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക