സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസമാണ് പന്ത്രണ്ട് വയസുകാരി തെരുവ് നായയുടെ കടിയേറ്റ് മരിക്കുന്നത്. സംസ്ഥാനത്തിപ്പോൾ നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എന്നതിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.
മഴ; പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും ആശങ്കയകറ്റുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയ ക്യാമ്പയിന് ആരംഭിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഉറ്റവരെ കാക്കാം: പേവിഷത്തിനെതിരെ ജാഗ്രത’ എന്ന പേരിലാണ് ക്യാമ്പയിന് ആരംഭിച്ചിരിക്കുന്നത്. പുതിയ ക്യാമ്പയിനിൽ ജനങ്ങളുടെ പങ്കാളിത്തം വളരെ അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ബാംഗ്ലൂരിലെ പ്രളയത്തിന് കാരണം മുൻ കോൺഗ്രസ് സർക്കാരെന്ന് ബസവരാജ് ബൊമ്മെ
മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കാൻ പാടില്ലെന്നും പ്രഥമ ശുശ്രൂഷയ്ക്കും വാക്സിനേഷനും വലിയ പ്രധാന്യമുണ്ടെന്നും കടിയേറ്റ ഭാഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുകയും വേഗത്തിൽ തന്നെ വാക്സിൻ സ്വീകരിക്കുകയും ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക