ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചു വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഇപ്പോൾ ഇതാ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ നായകൻ സിജു വിൽസൺ, നായിക കയാദു ലോഹർ, ടിനി ടോം എന്നിവർ എറണാകുളം മുതൽ കണ്ണൂർ വരെ ഒരു ട്രെയിൻ യാത്ര ചെയ്തിരിക്കുകയാണ് .
‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ താരങ്ങളെ ട്രെയിനിൽ അടുത്തു കണ്ടപ്പോൾ യാത്രക്കാർക്കും അത്ഭുതം. അവർ സെൽഫിയെടുത്തും താരങ്ങളോട് സംസാരിച്ചും സന്തോഷം പങ്കുവെച്ചു.
രാവിലെ ആറ് മണിക്ക് പുറപ്പെട്ട എറണാകുളം കണ്ണൂർ ഇന്റർസിറ്റി ട്രെയിനിൽ ആയിരുന്നു താരങ്ങൾ. കണ്ണൂർ എത്തുന്നത് വരെ താരങ്ങൾ ആരാധകർക്കൊപ്പം സമയം ചിലവിട്ടു. അതേസമയം ചിത്രം ഓണദിനമായ സെപ്റ്റംബർ എട്ടിന് തീയ്യേറ്ററുകളിൽ എത്തും. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകനെയാണ് സിജു വിൽസൺ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക