കല്ലമ്പലം: വധശ്രമം,ഭവനഭേദനം,മോഷണ അടക്കം ഒട്ടേറെ കേസുകളിലെ പ്രതിയായ വാള ബിജു പിടിയില്‍ .
തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളിൽ പെട്ട് ഒളിവിൽ കഴിഞ്ഞു വന്ന ബിജുവിന് വേണ്ടി പലയിടത്തും പൊലീസ് അന്വേഷണം ഊർജിതം ആക്കിയിരുന്നു.
വർക്കല ഡിവൈഎസ്പി പി.നിയാസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാരിപ്പള്ളിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 19 കേസുകൾ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക