ചമയങ്ങളുടെ സുൽത്താൻ ആദ്യ ഭാഗത്തിൽ അനു സിത്താരയിലൂടെയും, രണ്ടാം ഭാഗത്തിൽ മിയയിലൂടെയും ആണ് കഥ പറഞ്ഞുപോകുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്തംബർ 7 നായിരുന്നു ഈ ട്രിബൂട്ട് സീക്വൽ പുറത്തിറക്കിയത്.
മികച്ച അഭിപ്രായങ്ങൾ ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഒരു ജേർണലിസ്റ്റിന്റെ യാത്രയാണ് ചമയങ്ങളുടെ സുൽത്താൻ 2. മിയയെ കൂടാതെ സംവിധായകൻ ലാൽജോസിന്റെ വിവരണവും, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം. ടി. വാസുദേവൻ നായരുടെ അനുഗ്രഹത്തോടെയും കൂടിയാണ് ചമയങ്ങളുടെ സുൽത്താൻ തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക