ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ പൊന്നിയിൻ സെൽവൻ എന്ന പേരിലുള്ള ചരിത്ര നോവലിനെ ആധാരമാക്കിയാണ്പൊന്നിയിൻ സെൽവൻ എന്ന ചിത്രം നിർമിക്കുന്നത്. ആദിത്യ കരികാലനായി വിക്രമും രാജ രാജ ചോളൻ അരുൾമൊഴി വർമനായി ജയം രവിയുമെത്തുന്നചിത്രമാണ്
ഇപ്പോൾ ഇതാ ഈ ചിത്രം വേണ്ടെന്ന് വച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി അമല പോൾ ‘പൊന്നിയിൻ സെൽവനി’ൽ അഭിനയിക്കാൻ മണിരത്നം തന്നെ വിളിച്ചുരുന്നുവെന്നും എന്നാൽ തന്റെ അന്നത്തെ മാനസികാവസ്ഥ മോശമായതിനാൽ ആ കഥാപാത്രം നിരസിക്കേണ്ടി വന്നുവെന്നും അമല പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അമലയുടെ പ്രതികരണം.
‘മണിരത്നം സാർ പൊന്നിയിൻ സെൽവനായി എന്നെ ഓഡിഷൻ ചെയ്തിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധിക ആണ്. അതുകൊണ്ട് തന്നെ ഞാൻ ഏറെ ആവേശത്തിലായിരുന്നു. എന്നാൽ അത് നടന്നില്ല. ഏറെ സങ്കടവും നിരാശയും തോന്നി. പിന്നീട് 2021ൽ അദ്ദേഹം ആ സിനിമയുമായി ബന്ധപ്പെട്ട് എന്നെ വീണ്ടും വിളിച്ചു. ആ സമയം ആ ചിത്രം ചെയ്യുവാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. അങ്ങനെ ആ കഥാപാത്രം എനിക്ക് നിരസിക്കേണ്ടി വന്നു. എന്നാൽ അതിൽ ഞാൻ ഖേദിക്കുന്നില്ല’, അമല പോൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക