ചണ്ഡീഗഡ്: സിദ്ദു മൂസവാലയുടെ കൊലയാളികൾ നടൻ സൽമാൻ ഖാനെയും വധിക്കാൻ പദ്ധതിയിട്ടതായി പ്രതിയുടെ
വെളിപ്പെടുത്തല്‍ . കേസിലെ പ്രതി കപിൽ പണ്ഡിറ്റാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്.
ദിവസങ്ങളോളം മുംബൈയിൽ താമസിച്ച് സൽമാൻ ഖാന്റെ വീടും പരിസരവും നിരീക്ഷിച്ചതായും പ്രതികളായ സച്ചിൻ ബിഷ്ണോയി, സന്തോഷ് യാദവ് എന്നിവരും ഒപ്പമുണ്ടായിരുന്നതായി ഇയാൾ പറഞ്ഞു.
കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ തലവൻ ഗോൾഡി ബ്രാർ ആണ് ക്വട്ടേഷൻ നൽകിയത്.
ഇന്റർപോൾ വഴി ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക