തേങ്ങ ഉണക്കി ഉണ്ടാക്കുന്ന കൊപ്ര ആട്ടി എടുക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. നാളികേരവും വെളിച്ചെണ്ണയും ചേര്‍ക്കാത്ത ആഹാരങ്ങളെക്കുറിച്ച് ശരാശരി കേരളീയര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. രുചി മാത്രമല്ല ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട്.
വീട്ടിൽ വെളിച്ചെണ്ണ ദീർഘകാലം കേടാകാതിരിക്കാൻ ഈ കാര്യങ്ങൾ ചെയ്യുക. അതിനായി ആവശ്യാമായ തേങ്ങാ നല്ലപോലെ ഉണക്കി എടുക്കുക. ശേഷം തേങ്ങയെ മില്ലിൽ കൊണ്ടുപോയി ആട്ടി കൊണ്ടുവരിക.
ശേഷം എണ്ണയെ ആ ദിവസം അകത്തേക്ക് വെക്കുക. എന്നിട്ട് പിറ്റേ ദിവസം രാവിലെ തന്നെ എണ്ണയെ നല്ലപോലെ വെയിലിൽ വെക്കുക. ഒട്ടും തന്നെ വെള്ളം നനയാനോ മഴ പെയ്യാനൊ പാടില്ല. ശേഷം എണ്ണയെ രാവിലെ മുതൽ വൈകുന്നേരം വരെ വെയിലത്ത് വെച്ച് ചൂടാക്കുക. ശേഷം അകത്തു വെച്ച് എണ്ണയെ തണുപ്പിച്ചെടുക്കുക. എന്നിട്ട് എണ്ണയെ ഒട്ടും തന്നെ വെള്ളം ഈർപ്പം ഇല്ലാത്ത മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം എണ്ണ മറ്റേ പാത്രത്തിലേക്ക് മാറ്റുമ്പോൾ എണ്ണയുടെ മട്ടിയായ ഭാഗം വേറൊരു പാത്രത്തിലേക്ക് ഒഴിക്കുക.
ഇനി എന്നത്തേക്കും ആവശ്യമായ എണ്ണയെ ഒരു കുപ്പിയിലാക്കി വെക്കുക. എന്നിട്ട് ബാക്കിയുള്ള എണ്ണയിലേക്ക് ഒരു ലിറ്റർ എണ്ണക്ക് ഒരു ടേബിൾ സ്പൂൺ കല്ലുപ്പ് എന്ന കണക്കിൽ ഉപ്പ് ചേർക്കുക. ഇനി ഒരു ലിറ്റർ എണ്ണക്ക് കാൽ ടീസ്പൂൺ കുരുമുളക് എന്ന കണക്കിൽ ചതച്ച കുരുമുളക് ചേർക്കുക. എന്നിട്ട് അടച്ചു മാറ്റി വെക്കുക. ശേഷം ആവശ്യത്തിന് മാത്രം വെളിച്ചെണ്ണ എടുത്തു ഒരു കുപ്പിയിലാക്കി സൂക്ഷിച്ചു വെക്കുക.
ഇങ്ങനെ ചെയ്താൽ എത്ര നാൾ വേണമെങ്കിലും വെളിച്ചെണ്ണ കേടുകൂടാതെ സൂക്ഷിച്ചു വെക്കാവുന്നതാണ്. നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന കുരുമുളകും കല്ലുപ്പും മാത്രം മതിയാകും ഈ രീതിയിൽ വെളിച്ചെണ്ണ സൂക്ഷിച്ചു വെക്കാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക