യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം 2021 ൽ നടത്തിയ ഭക്ഷ്യ മാലിന്യ സൂചിക പ്രകാരം ലോകത്ത് ഓരോ വർഷവും 931 ദശലക്ഷം ടൺ ഭക്ഷണം പാഴാക്കി കളയുന്നു.ഇതിൽ 569 ദശലക്ഷം ടൺ വീടുകളിൽ നിന്നും മാത്രമാണ് പാഴാകുന്നത്.
91.6 ദശലക്ഷം ടൺ ഭക്ഷണം പ്രതിവർഷം പാഴാക്കുന്ന ചൈനയാണ് ഈ കാര്യത്തിൽമുന്നിൽ നിൽക്കുന്നത്. തൊട്ടുപിന്നിൽ 68.8 ദശലക്ഷം ടൺ ഭക്ഷണം വേസ്റ്റ് ആക്കുന്ന നമ്മുടെ ഇന്ത്യയാണ്.
യു.എസ്.ൽ ഓരോ വർഷവും 19.4 ദശലക്ഷം ടൺ ഭക്ഷണം കളയുന്നു. ഫ്രാൻസിലും ജർമ്മനിയിലും ഏകദേശം 5 മുതൽ 6 ദശലക്ഷം ടൺ വരെ മാലിന്യത്തിലേക്ക് പോകുന്നു.
ലോകത്ത് ഭക്ഷണത്തിനായി അനേകർ ബുദ്ധിമുട്ടുമ്പോൾ ആണ് ഈ അവസ്ഥ എന്നത് വളരെ ചിന്തനീയം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക