ഹൈദരാബാദ്: സെക്കന്ദരാബാദിൽ തിങ്കളാഴ്ച രാത്രിയോടെ ഇലക്ട്രിക് ബൈക് ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ ഏഴു മരണം. നിരവധി പേർക്ക് പരുക്കേറ്റു. ഷോറുമിലുണ്ടായ തീപിടിത്തം മുകളിലത്തെ നിലയിലെ ഹോട്ടലിലേക്കു പടർന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.
ഹോട്ടലിൽ താമസിച്ചിരുന്ന ഒരു സ്ത്രീ അടക്കം ഏഴു പേരാണു മരിച്ചത്. ഹോട്ടൽ മുറികളിൽ ഉണ്ടായിരുന്നവരും തീപിടിത്തത്തെ തുടർന്നു ഹോട്ടലിൽനിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരിൽ ചിലരുമാണു മരിച്ചതെന്നാണു വിവരം.
കെട്ടിടത്തിൽനിന്നു ചാടി പരുക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക