മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പ്രശസ്ത നടൻ ശ്രീരാമനും തമ്മിൽ ഉണ്ടായ ചെറിയvഒരു തമാശ ഒടുവിൽ കാര്യത്തിലേക്ക് എത്തിയ കഥ പറയുകയാണ് സംവിധയകാൻ സിദ്ദിഖ്. സഫാരി ചാനലിലെ പരിപാടിയിലാണ് സിദിഖിന്റെ തുറന്ന് പറച്ചിൽ. സിദിഖിന്റെ വാക്കുകൾഇങ്ങനെ…
“മമ്മൂട്ടിയുടെ നേതൃത്വത്തിൽ പണ്ടൊരു ഗൾഫ് ഷോ നടന്നു. അന്ന് ശ്രീരാമൻ ആ ഗ്രൂപ്പിൽപോവാനായി ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെ വിദ്യാസാഗറിനെ കൊണ്ട് ഷോയ്ക്ക് വേണ്ട ഒരു തീം സോങ് ചെയ്യിപ്പിക്കുന്നു. ആ പാട്ട് ഭയങ്കര റാപ്പ് സോങ് ആയിരുന്നു, മമ്മൂട്ടിക്ക് ഒഴികെ ബാക്കി ആർക്കും ആ പാട്ട് ഇഷ്ടപെട്ടില്ല.
ആ ഷോ ഒരു നാടൻ ഷോ ആയിരുന്നു, അതായിരുന്നു ആർക്കും ആ പാട്ട് ഇഷ്ടമാവാത്തത്.മമ്മൂട്ടി ആ നീരസത്തിൽ നിൽക്കുമ്പോൾ ആണ് ശ്രീരാമൻ അവിടേക്ക് വരുന്നത്. മമ്മൂട്ടി ആപാട്ട് പുള്ളിയോട് കേട്ട് നോക്കാൻ പറഞ്ഞു. പാട്ട് കേട്ടപ്പോൾ എങ്ങനെ ഉണ്ടെന്ന് മമ്മൂട്ടിചോദിച്ചു.
“നല്ല മലയാളിത്തം ഉള്ള പാട്ട് ” ശ്രീരാമൻ പറഞ്ഞു. ഇത് കേട്ടതും എല്ലാരും ചിരിച്ചു.ശ്രീരാമനെ ഷോയിൽ നിന്ന് പുറത്താക്കി.”
പ്രതികരിക്കാൻ ഇവിടെ എഴുതുക